സൗര്യതേജസ് – വീട്ടിലൊരു സോളാർ
വൈദ്യുതി പ്രതിസന്ധികൾക്കൊരു പരിഹാരം എന്ന നിലയിൽ കേരള സംസ്ഥാന ഊർജ വകുപ്പിന് കീഴിൽ ANERT നടപ്പിലാക്കി വരുന്ന സൗര്യതേജസ് 25 മെഗാ വാട്ട് ഗ്രിഡ് ബന്ധിത സൗരോർജ നിലയം പദ്ധതി ജനങ്ങളിൽ എത്തിക്കുന്നതിന് വേണ്ടി നാഷണൽ പബ്ലിക് ട്രസ്റ്റിനെ ക്യാമ്പയിൻ പാർട്ട്ണറായി നിയമിച്ചിട്ടുള്ളതാണ്.
40 % ഗവൺമെൻന്റ് സബ്‌സിഡിയോടെ ജനങ്ങൾക്കു സൗര്യതേജസ് സൗരോർജ നിലയം പദ്ധതി സ്വന്തമാക്കാനും അതുവഴി ഓരൊ മാസവും വൈദുതി ചാർജിൽ നല്ലൊരു കുറവ് നേടാനും സാധിക്കും.