Kaniv – Medicine Charity

കനിവ് – മെഡിസിൻ  ചാരിറ്റി

നാമോരോരുത്തരും വ്യത്യസ്ത രോഗങ്ങൾക്കായി വാങ്ങുന്ന മരുന്നുകൾ പലപ്പോഴും വിവിധ കാരണങ്ങളാൽ പൂർണമായി ഉപയോഗിക്കാതെ മാറ്റിവെക്കുകയാണ് പതിവ്. ഈ മരുന്നുകൾ പലപ്പോഴും നമ്മൾ വീടിൻ്റെ     മൂലയിൽ കൂട്ടിവെക്കുകയും പിന്നീട് മാലിന്യകൂമ്പാരത്തിലേക്ക്  വലിച്ചെറിയുകയുമാണ് പതിവ്.

നൂറുകണക്കിന് രൂപ വിലവരുന്ന ഈ മരുന്നുകൾ ഏതെങ്കിലും നിർധന രോഗികൾക്ക് അവരുടെ രോഗശമനത്തിനു ഉപയോഗിക്കുവാൻ കഴിയുന്നതാണ്. Expiry date കഴിയാത്ത അത്തരം മരുന്നുകൾ വിവിധ സ്ഥലങ്ങളിൽ മെഡിസിൻ ബോക്സ് സ്ഥാപിച്ചു കൊണ്ട് കളക്ഷൻ നടത്തി നിർധന രോഗികൾക്ക് എത്തിച്ചു കൊടുക്കുന്നു. ഗവണ്മെന്റ് ഹോസ്പിറ്റലുകൾ, വിവിധ സംഘടനകൾ,  പാലിയേറ്റീവ് കെയർ ഏജൻസികൾ  എന്നിവരുമായി കൈ കോർത്തുകൊണ്ട്  ഈ പദ്ധതി നടത്തിവരുന്നു.

ഈ പദ്ധതിയുമായി സഹകരിക്കാൻ സന്മനസ്സുള്ളവർക്ക്, നിങ്ങളുടെ contribution പുതിയ മരുന്നുകളായോ രോഗികൾക്ക് ആവശ്യമായി വരുന്ന മരുന്നുകളുടെ പണമായോ നൽകാവുന്നതാണ്.(sponsor a patient )

You might be interested in …

Leave a Reply

Your email address will not be published. Required fields are marked *