ദാഹ ജലം – കുടിനീർ പദ്ധതി
നമ്മുടെ നാട്ടിൽ വെള്ളപ്പൊക്കവും പേമാരിയും ഇന്ന് നിത്യസംഭവമാണ് സർവത്ര വെള്ളം ആണെകിലും ശുദ്ധമായ കുടിവെള്ളം ലഭിക്കാതെ വിഷമിക്കുന്ന നിരവധി കുടുബാഗംങ്ങൾ നമുക്ക് ചുറ്റും ഉണ്ട് .
ദിവസവും പണം മുടക്കി കുപ്പിവെള്ളം വാങ്ങി കുടിക്കുന്ന സംസ്കാരം വളർന്നു വരുന്ന നമ്മുടെ നാട്ടിൽ പൊതുജനങ്ങൾക്കു ശുദ്ധ ജലം ലഭ്യമാക്കാനുള്ള പ്രവർത്തനമാണ് ദാഹജലം പദ്ധതി. കമ്പിനികളുടെ CSR ഫണ്ടുകൾ ഉപയോഗപെടുത്തിയും വിവിധ ഗവൺമെന്‍റ് ഏജൻസികളുടെയും പഞ്ചായത്തു മുൻസിപ്പാലിറ്റികളുടെയും സഹകരണത്തോടെ പൊതുജന പങ്കാളിത്തം ഉറപ്പുവരുത്തി ഒരു പഞ്ചായത്തിൽ ഒരു കിണർ എന്ന ലക്ഷ്യത്തിൽ ആണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.